Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revaluation Result

University News

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​ബി​എ (എ​ക്സി​ക്യൂ​ട്ടീ​വ്) ഈ​വി​നിം​ഗ് പ്രോ​ഗ്രാം:
ഗ​സ്റ്റ് ഫാ​ക്ക​ൽ​ട്ടി പാ​ന​ൽ -മാ​ർ​ച്ച് 13 വ​രെ അ​പേ​ക്ഷി​ക്കാം.

താ​വ​ക്ക​ര കാ​മ്പ​സി​ൽ മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എം​ബി​എ (എ​ക്സി​ക്യൂ​ട്ടീ​വ് ഈ​വി​നിം​ഗ്-​കോ​സ്റ്റ്‌ ഷെ​യ​റിം​ഗ്) പ്രോ​ഗ്രാ​മി​ന്‍റെ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലേ​ക്ക് ഫാ​ക്ക​ൽ​ട്ടി പാ​ന​ൽ ത​യാ​റാ​ക്കു​ന്നു.15 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ, 10 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​ഫ​ഷ​ണ​ൽ എ​ക്സ്പീ​രി​യ​ൻ​സു​ള്ള ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്സ് അ​ഡ്വ​ക്കേ​റ്റ്സ്/ ബാ​ങ്ക്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത ത​സ്തി​ക​യി​ൽ നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ACADEMICS-CENTRE FOR LIFELONG LEARNING-MBA ലി​ങ്കി​ൽ ഓ​ൺ​ലൈ​ൻ ആ​യി ബ​യോ​ഡാ​റ്റ 13 വ​രെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

താ​ത്കാ​ലി​ക നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​മു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. പ്ര​വ​ർ​ത്തി​പ​രി​ച​യ​വും കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വു​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പി​എ​സ്‌​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന പ്രാ​യ​പ​രി​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും നി​യ​മ​നം. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ ർ​ഥി​ക​ൾ അ​വ​രു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യും സ​ഹി​തം10 ന് ​രാ​വി​ലെ 10.30 ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ വ​കു​പ്പ് മേ​ധാ​വി​യു​ടെ മു​ന്നി​ൽ അ​ഭി​മു​ഖ​ത്തി​നാ​യി ഹാ​ജ​രാ​കേ​ണ്ട​താ​ണ് .

ഓ​പ്പ​ൺ ഡി​ഫ​ൻ​സ് 16ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​വി. അ​ഞ്ജ​ന എ​ന്ന ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി ത​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള ഓ​പ്പ​ൺ ഡി​ഫ​ൻ​സ്16 ന് ​രാ​വി​ലെ 10.30 ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തു​ന്ന​താ​ണെ​ന്ന് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.​പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫ​ൻ​സി​ന് മൂ​ന്നു ദി​വ​സം മു​ൻ​പ് മു​ത​ൽ ക​ണ്ണൂ​ർ കൃ​ഷ്ണ മേ​നോ​ൻ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് പ​ഠ​ന​വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

 

 

 

University News

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് - അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, പ്ര​ഫ​ഷ​ണ​ൽ അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ലെ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​ർ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ബ​ന്ധ​ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. “അ​നീ​തി​ക​ളി​ൽ നി​ന്നു​ള്ള അ​തി​ജീ​വ​നം: ഡോ. ​ബി.​ആ​ർ. അം​ബേ​ദ്‌​ക​റും വ​ർ​ത്ത​മാ​ന​കാ​ല പ്ര​ശ്ന​ങ്ങ​ളും” എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ​തി​ന​ഞ്ചു പു​റ​ത്തി​ൽ ക​വി​യാ​തെ എ​ഴു​തി​യോ ടൈ​പ്പ് ചെ​യ്തോ ത​യ്യാ​റാ​ക്കി​യ പ്ര​ബ​ന്ധ​ങ്ങ​ൾ മാ​ർ​ച്ച് 15ന് ​മു​ൻ​പാ​യി [email protected] എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​ണ്. പ്ര​ബ​ന്ധ​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം 5000, 4000, 3000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡ് ല​ഭി​ക്കും. ഫോ​ൺ: 8527456653.

 പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2018 മു​ത​ൽ 2020 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് 10 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ (2023 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ് - 2025 പ്ര​വേ​ശ​നം ) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല കെ - ​റീ​പ്പ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് https://uoc.kreap.co.in/.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​സി​എ​സ്എ​സ് - 2022 പ്ര​വേ​ശ​നം ) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 

University News

 പുനർമൂല്യനിർണയഫലം

ഡോ.ജാനകി അമ്മാൾ കാന്പസിൽ നടത്തപ്പെട്ട രണ്ടാം സെമസ്റ്റർ മോളിക്യൂലാർ ബയോളജി ഡിഗ്രി മേയ് 2025, രണ്ടാം സെമസ്റ്റർ ബയോടെക്നോളജി ഡിഗ്രി മേയ് 2025, രണ്ടാംസെമസ്റ്റർ കംപ്യൂട്ടേഷണൽ ബയോളജി ഡിഗ്രി മേയ് 2025, സ്വാമി ആനന്ദതീർത്ഥ കാന്പസിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫിസിക്സിൽ നടത്തപ്പെട്ട രണ്ടാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് ഡിഗ്രി മേയ് 2025 , മാങ്ങാട്ടുപറമ്പ് കാന്പസിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്തപ്പെട്ട രണ്ടാം സെമസ്റ്റർ എംഎസ്‌‌സി വുഡ് സയൻസ് ആൻഡ് ടെക്നോളജി ഡിഗ്രി മേയ് 2025പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്ട് റിപ്പോർട്ട് സമർപ്പണം

 കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം, സപ്ലിമെന്‍ററി- 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്ട് റിപ്പോർട്ട് 31.03.2026 വൈകുന്നേരം നാലിന് മുന്പായി
സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സിലബസിൽ പ്രോജക്ട് സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ലഭ്യമാണ്.

പരീക്ഷാ രജിസ്ട്രേഷൻ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി (റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് )ഏപ്രിൽ 2026 പരീക്ഷയുമായി ബന്ധപ്പെട്ട കോഴ്സ് രെജിസ്ട്രേഷൻ 28.02.2026 മുതൽ 04.03.2026 വരെയും സ്റ്റുഡന്റ് രെജിസ്ട്രേഷൻ 02.03.2026 മുതൽ 07.03.2026 വരെയും ചെയ്യാവുന്നതാണ്. ഫീസ് അടക്കുവാനുള്ള തീയതി 09.03.2026 മുതൽ 17.03.2026 വരെ . പരീക്ഷകൾ 07.04.2026 ന് ആരംഭിക്കും .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

 തീയതി നീട്ടി

നാലാം സെമസ്റ്റർ എഫ് വൈ യു ജി പി (2024 അഡ്മിഷൻ -റഗുലർ ) ഏപ്രിൽ 2026 പരീക്ഷകളുമായി ബന്ധപ്പെട്ട സ്റ്റുഡന്‍റ് രജിസ്ട്രേഷൻ, കോളജ്തല വെരിഫിക്കേഷന്‍റ്്, വെരിഫൈഡ് ഡോക്യുമെന്‍റ് സമർപ്പിക്കുന്നതിനുള്ള തീയതി എന്നിവ 24.02.2026 മുതൽ 04.03.2026 വരെയും ഫീസ് അടക്കാനുള്ള തീയതി 04.03.2026 മുതൽ 12.03.2026 വരെയും ആയി പുനക്രമീകരിച്ചു.

 പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി

ആറാം സെമസ്റ്റർ യുജിഡിഗ്രി (റഗുലർ /സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജിൽ നടക്കും.
മലയാളം - 2026 മാർച്ച് മൂന്നു മുതൽ മാർച്ച് അഞ്ചു വരെ. സംസ്‌കൃതം - മാർച്ച് ഒന്പതു മുതൽ മാർച്ച് 10 വരെ. ഉറുദു - മാർച്ച് അഞ്ച്, ആറ്.

University News

പുനർമൂല്യനിർണയഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ - മൂന്നാം സെമസ്റ്റർ ബിരുദം (നവംബർ 2024), എട്ടാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ്  വിത്ത് സ്പെഷലൈസേഷൻ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ആൻഡ് മെഷീൻ  ലേണിംഗ് (ഏപ്രിൽ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  

എംബിഎ -എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം : ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്‍റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ കോസ്റ്റ് ഷേറിംഗ്  അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ്  അഡ്മിനിസ്ട്രേഷൻ (എംബിഎ) - എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാം” (2025-26) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ  ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നാളെ രാവിലെ 10.30 ന് താവക്കര കാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഓഫീസിൽ നടക്കും. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ  0497 2715183 ൽ ബന്ധപ്പെടേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ

അഫീലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്‍ററി) ഒക്ടോബർ 2025 പ്രായോഗിക പരീക്ഷകൾ 28 ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കി യിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .അഫീലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025, വിവിധ കില പ്രോഗ്രാമുകളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന  തീയതികളിൽ കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ്, തളിപ്പറമ്പിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

  • 1) എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവർണൻസ് - 2025 ഡിസംബർ 2
  • 2) എംഎ പബ്ലിക് പോളിസി ആൻഡ് ഡവലപ്മെൻറ് - 2025 ഡിസംബർ 2

  • 3) എംഎ സോഷ്യൽ എന്‍റർപ്രൗണർഷിപ്പ് & ഡവലപ്മെൻറ് - 2025 ഡിസംബർ 2
        

ടൈം ടേബിൾ         

                        
ഡിസംബർ രണ്ടിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ്  കോളജുകളിലെ ഒന്നാം സെമസ്റ്റർ എഫ്‌വൈയു ജിപി (2024 ആൻഡ് 2025 അഡ്മിഷൻ ) / ബിരുദം (2019  - 2023  അഡ്മിഷൻ ) നവംബർ 2025  പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു         

University News

 പുനർമൂല്യനിർണയഫലം

സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ നടത്തപ്പെട്ട നാലാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് ഡിഗ്രി (മേയ് 2025), അഫിലിയേറ്റഡ് കോളജുകളിലും, സെന്‍ററുകളിലും നടത്തപ്പെട്ട ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (നവംബർ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 ബിരുദ - ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

2025 - 26 അധ്യയനവർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടുന്നതിനായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളജി ൽ സീറ്റൊഴിവുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം 2025 ഒക്ടോബർ 31ന് പ്രവേശനത്തിനായി നേരിട്ട് ഹാജരാവേണ്ടതാണ്.

സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ അതാത് കോളജുകളിലെ ബിരുദ പ്രവേശനവു മായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം മേൽ പരാമർശിച്ച തിയതിയിൽ പ്രവേശനം നേടാവുന്നതുമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 04972715227.
ഇ മെയിൽ ഐഡി : [email protected].

Latest News

Corehub Up